ഗുണ്ടാസംഘളുടെ ഭീഷണിയിൽ നഗരത്തിലെ വ്യാപാരികളും പൊറുതി മുട്ടിയിരിക്കുകയാണ്. മലയാളികളുടേത് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്ന് ചില സംഘങ്ങൾ പണം പിരിക്കുന്നതായും ആരോപണമുണ്ട്. രാത്രയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും ബേക്കറികളും കേന്ദ്രികരിച്ചാണ് പണപ്പിരിവുകൾ. പണം നൽകിയില്ലെങ്കിൽ ഭീഷണിയും അതിക്രമവും. സാധനങ്ങൾ വാങ്ങി പണം നൽകാത്തതാണ് മറ്റൊരു പതിവ്.